HomeKeralaമാധ്യമ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്, "തുപ്പല്ലേ തോറ്റുപോകും" പുതിയ കാമ്പയിന്‍

മാധ്യമ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്, “തുപ്പല്ലേ തോറ്റുപോകും” പുതിയ കാമ്പയിന്‍

സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനുമാണ്. വാര്‍ത്താ ശേഖരണത്തിനായി പ്രവര്‍ത്തിക്കുന്നവരും ആരോഗ്യ പ്രവര്‍ത്തകരും സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി.

തുപ്പല്ലേ..തോറ്റു പോകും

ബ്രെയ്ക്ക് ദി ചെയിന്‍ രണ്ടാംഘട്ടം വരുന്നു.

തുപ്പല്ലേ..തോറ്റു പോകും എന്നാണ് ശീര്‍ഷകം

മോട്ടോര്‍ വാഹന നികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സാവകാശം. ഫെബ്രുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ എല്ലാ പെര്‍മിറ്റുകള്‍ക്കും രേഖകള്‍ക്കും ജൂണ്‍ 30 വരെ സാധ്യത. ഡ്രൈവിംഗ് ലൈസന്‍സിനും സാധുത.

ഇന്നത്തെ രോഗികള്‍-

കൊല്ലം -6
തിരുവനന്തപുരം, കാസര്‍കോട് – 2 വീതം

കൊല്ലത്തെ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലവും ഒരാള്‍ ആന്ധ്രയില്‍ നിന്ന് വന്നതുമാണ്

തിരുവനന്തപുരത്തെ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നയാളാണ്.
കാസര്‍കോട് രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം

കാസര്‍കോട്ടെ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്

ഇന്ന നെഗറ്റീവ് ആയ കേസുകള്‍ -10

സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധി. സാലറി കട്ട് പുതിയ ഓര്‍ഡിനന്‍സ് ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമ സാധുത ഉറപ്പാക്കാന്‍

നിലവിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥപാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ നടത്താനുള്ള ഓര്‍ഡിന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ യോഗം ശുപാര്‍ശ ചെയ്തു.

തരിശ് ഭൂമിയില്‍ കൃഷി നടത്താന്‍ പദ്ധതി. 1,80,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷി നടത്താനാണ് തീരുമാനം. കൃഷി ഏകോപനം കാര്‍ഷിക വകുപ്പ് നടത്തും

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. യുവജനങ്ങള്‍ കാര്‍ഷിക മേഖലയിലേയ്ക്ക് വരണം

കേരളത്തില്‍ സമരങ്ങള്‍ ഒരവധിക്ക് ശേഷം മടങ്ങിവന്നിരിക്കുകയാണ്. ഇത് കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ സമരക്കാരില്‍ രോഗം പടരാനും ഇടയാക്കും. സമരങ്ങള്‍ ജനാധിപത്യത്തില്‍ പ്രതിഷേധമാര്‍ഗമാണെങ്കിലും അനാവശ്യ സമരങ്ങള്‍ ഇക്കാലത്ത് ഒഴിവാക്കണം.

വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. ഓരോ വാര്‍ത്തയും പരിശോധിച്ച് നിജസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ നടപടി. മാധ്യമങ്ങളുടെ സഹായവും തേടി

Most Popular

Recent Comments