കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വരുംമുന്‍പേ ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബ്. രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ലോക്ക് ഡൗണ്‍ നീട്ടിയാലും രാവിലെ ഏഴു മുതല്‍ 11 വരെ ഇളവ് അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.