സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവില്‍പ്പന പുനരാരംഭിക്കണമെന്ന് സംസ്ഥാനങ്ങള്‍. മെയ് മൂന്നിന് ശേഷം മദ്യ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കര്‍ണാടക, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും ഇതേ ആവശ്യക്കാരാണ്.
കോവിഡ് വ്യാപനമില്ലാത്ത ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളോടെ മദ്യ വില്‍പ്പന അനുവദിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. കേരളം, പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഹോം ഡെലിവറിക്കായി അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.