സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധം; കനത്ത പിഴ ശിക്ഷ

0

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകും. ദുരന്ത നിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നതും പരിഗണനയില്‍ ഉണ്ടെന്നും ഡിജിപി പറഞ്ഞു. വയനാട്ടില്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ചുമത്തുമെന്ന ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞു.