തിരിച്ച് നല്‍കല്‍ വ്യക്തതയില്ലാതെ ശമ്പളം പിടിക്കല്‍ ഉത്തരവ്

0

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ അധികാരപ്പെടുത്തുന്ന ഉത്തരവ് പുറത്തിറങ്ങി. ആറ് ദിവസത്തെ ശമ്പളം വെച്ച് അഞ്ച് മാസമാണ് ശമ്പളം പിടിക്കുക. ഒരു മാസം ശമ്പളം ഇതിനകം നല്‍കിയവര്‍ക്ക് ഉത്തരവ് ബാധകമല്ല. എന്നാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പണം മടക്കി നല്‍കുന്ന കാര്യം ഉത്തരവില്‍ ഇല്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ച മൂലമാണ് ശമ്പളം പിടിക്കുന്നതെന്ന് മന്ത്രിസഭ യോഗ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയിച്ചിരുന്നു. ധനസ്ഥിതി മെച്ചമാവുമ്പോള്‍ ശമ്പളം മടക്കി നല്‍കുമെന്നും പറഞ്ഞിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ഉത്തരവില്‍ ഇല്ലാത്തത് എതിര്‍പ്പിന് ഇടയാക്കും.