കോവിഡ്: നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് രാവിലെ എട്ടിനായിരുന്നു മരിച്ചത്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിന് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും ഉണ്ടായിരുന്നു.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായി മന്ത്രി കെ കെ ഷൈലജ പറഞ്ഞു. കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം കുഞ്ഞിന് രോഗം ബാധിച്ചതെന്ന് കരുതുന്നു.