ലോക ഭൗമ ദിനത്തോടനുബന്ധിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീടുകളില്‍ പച്ചക്കറി തൈകളും വിത്തുകളും നട്ടു. ലോക്ക് ഡൗണ്‍ നാളുകളില്‍ വീടുകളില്‍ പച്ചക്കറി കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് വിത്ത് നടീല്‍ നടത്തിയത്.
ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റംഗം സി കെ മണിശങ്കര്‍, എം ബി ചന്ദ്രശേഖരന്‍ എന്ിവര്‍ പങ്കെടുത്തു. ജില്ലയിലെ ഏരിയ കമ്മിറ്റി ഓഫീസുകളിലും വിത്ത് നടീല്‍ നടന്നു.