HomeLatest Newsകോവിഡ് ആശങ്കകള്‍ക്കിടയില്‍ അമേരിക്ക-ഇറാന്‍ വാക്ക്‌പോര്

കോവിഡ് ആശങ്കകള്‍ക്കിടയില്‍ അമേരിക്ക-ഇറാന്‍ വാക്ക്‌പോര്

ലോകം മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയില്‍ നില്‍ക്കുമ്പോഴും വെല്ലുവിളിയായി അമേരിക്കൃ- ഇറാന്‍ തര്‍ക്കം. ഇരുകൂട്ടരും ആക്രമണ സന്നദ്ധത അറിയിക്കുമ്പോള്‍ ലോകത്തിന്റെ ഭയാശങ്ക ഏറുന്നു.

പേര്‍ഷ്യന്‍ കടലിടുക്കില്‍ ഉള്ള തങ്ങളുടെ കപ്പലുകളെ ആക്രമിക്കാന്‍ വരുന്നവരെ തകര്‍ത്ത് കളയുമെന്ന് ഇന്നലെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം തങ്ങളുടെ യുദ്ധക്കപ്പലിന് നേരെ ഇറാന്‍ ബോട്ടുകള്‍ ആക്രമണ സന്നദ്ധമായി വന്നു. ഇനിയും അക്രമത്തിന് ഇറാന്‍ മുതിര്‍ന്നാല്‍ തകര്‍ത്ത് കളയുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ഇതിന് മറുപടി ആയാണ് ഇന്ന് ഇറാന്റെ റെവലൂഷ്യണറി ഗാര്‍ഡ്‌സ് തലവന്റെ പ്രസ്താവന പുറത്ത് വന്നത്. തങ്ങളുടെ സൈനിക സൈനികേതര കപ്പലുകളെ ആക്രമിച്ചാല്‍ അമേരിക്കന്‍ സൈന്യത്തെ നശിപ്പിച്ച് കളയാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് റെവലൂഷ്യണറി ഗാര്‍ഡ്‌സ് തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു. പേര്‍ഷ്യന്‍ കടലും ഗള്‍ഫ് മേഖലയും തങ്ങളുടെ തന്ത്രപരമായ സ്ഥലമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Most Popular

Recent Comments