അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ലോകാരോഗ്യ സംഘടനക്ക് ചൈനീസ് കൈത്താങ്ങ്. 30 മില്ല്യണ്‍ ഡോളറിന്റെ അധിക സഹായമാണ് ചൈന വാഗ്ദാനം ചെയ്തത്.
കോവിഡ് 19 ന് എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാനാണ് അധിക സഹായം നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു. വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മാര്‍ച്ച് മാസത്തിലും ചൈന ലോകാരോഗ്യ സംഘടനക്ക് സഹായം നല്‍കിയിരുന്നു. 20 മില്ല്യണ്‍ ഡോളറാണ് അന്ന് നല്‍കിയത്.
ലോകാരോഗ്യ സംഘടന ചൈനീസ് ആഭിമുഖ്യം കാണിക്കുന്നതായി ആരോപിച്ചാണ് അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തിയത്.