സ്പ്രിങ്ക്‌ളര്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല രാഷ്ട്രീയ പാര്‍ടികളേയും സമ്മര്‍ദ്ദത്തിലാക്കുന്നു. എല്‍ഡിഎഫിലും സര്‍ക്കാരിലും വന്‍ പ്രതിസന്ധി ഉണ്ടാക്കുന്ന പോലെ ബിജെപിയിലും തമ്മിലടി രൂക്ഷം.
ബിജെപി സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറി എം ടി രമേശും തമ്മില്‍ വാക്ക്‌പോര് രൂക്ഷമായി. പിന്നാലെ പക്ഷം പിടിച്ച് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരും രംഗത്തെത്തിയതോടെ സംസ്ഥാന ബിജെപി രണ്ടു തട്ടിലായി.
സ്പ്രിങ്ക്‌ളറുമായുള്ള സംസ്ഥാനത്തിന്റെ കരാര്‍ റദ്ദാക്കണമെന്നും നടപടി വിജിലന്‍സ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സിബിഐ തന്നെ അന്വേഷിക്കണം, അല്ലാത്ത അന്വേഷണം വിഫലമാണെന്ന് എം ടി രമേശ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ നിയമത്തെ കുറിച്ച് അറിയുന്നവര്‍ ഇങ്ങനെ ചിന്തിക്കില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സുരേന്ദ്രന്റെ മറുപടി. പ്രതിപക്ഷ നേതാവ് പോലും സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതും ഇതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറയുന്നു.