10 കോവിഡ് കേസുകള്‍ കൂടി; സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ജില്ലകള്‍ ഇല്ലാതായി

0

സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഗ്രീന്‍ സോണുകള്‍ ഇല്ലാതായതായും മുഖ്യമന്ത്രി.

ഇടുക്കി- 4
കോഴിക്കോട് -2
കോട്ടയം – 2
തിരുവനന്തപുരം -1
കൊല്ലം -1

അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 4
വിദേശത്ത് നിന്ന് വന്നവര്‍ -2
സമ്പര്‍ക്കം മൂലം -4

ഇന്ന് രോഗമുക്തി നേടിയവര്‍ എട്ട് പേരാണ്. ഇതില്‍ ആറുപേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്

കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ നിന്ന് മാറ്റി. ഈ ജില്ലകള്‍ ഓറഞ്ച് സോണില്‍

സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ജില്ലകള്‍ ഇല്ലാതായി

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണില്‍

ഓറഞ്ച് മേഖലയിലെ ജില്ലകളിലെ ഹോട്ട് സ്‌പോട്ട് പഞ്ചായത്തുകളെ ഒരു യൂണിറ്റായി പരിഗണിക്കും. ഇവ അടച്ചിടും

നഗരസഭ അതിര്‍ത്തിയില്‍ വാര്‍ഡുകളാണ് ഹോട്ട് സേപോട്ട് യൂണിറ്റായി പരിഗണിക്കുക. കോര്‍പ്പറേഷനുകളില്‍ ഡിവിഷനുകളാണ് യൂണിറ്റ്. ഈ യൂണിറ്റുകള്‍ അടച്ചിടും.

ഹോട്ട് സ്‌പോട്ട് പ്രദേശങ്ങള്‍ ജില്ലാ ഭരണകൂടമാണ് നിശ്ചയിക്കുക

പരിയാരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ കോവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചു

തബ് ലീഗ് സമ്മേളനത്തിന് പോയി തിരിച്ചുവന്ന മൂഴുവന്‍ പേരെയും കണ്ടെത്തി

ക്വാറികള്‍ക്ക് നിയന്ത്രിത ഇളവ്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണം

ക്രിസ്ത്യന്‍ പള്ളികളില്‍ 20 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ അനുമതി

കോവിഡ് പരിശോധന വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീന്‍ വാങ്ങാന്‍ അനുമതി

രോഗവ്യാപനം തടയുന്നതിനായി അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്ക് കടക്കുന്നത് തടയാന്‍ പൊലീസിന് നിര്‍ദേശം

തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ മെയ് മൂന്നുവരെ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്

വ്യാജമദ്യ നിര്‍മാണവും വ്യാപനവും ശക്തമായി തടയും

തിരുവനന്തപുരം ഡിവിഷണല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കുമെന്ന് റെയില്‍വെ അറിയിച്ചു. 152 മെഡിക്കല്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കും. ഡിവിഷനിലും പാലക്കാടും മെഡിക്കല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു

പരിശോധന വ്യാപകമാക്കാന്‍ തീരൂമാനം. മാധ്യമപ്രവര്‍ത്തകരേയും പരിശോധനകളില്‍ ഉള്‍പ്പെടുത്തും

മുന്‍ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ഥിക്കുന്നു