കോവിഡ് ഭീഷണി നീളുമെന്ന് ലോകാരോഗ്യ സംഘടന

0

കോവിഡ് വൈറസ് ബാധ ലോകത്തിന് ഭീഷണിയായി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യങ്ങള്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനം വൈറസിനെ തുരത്താനുള്ള ആദ്യഘട്ടം മാത്രമാണ്. ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

വൈറസിനെ നിയന്ത്രണത്തിലാക്കി എന്ന് കരുതിയ രാജ്യങ്ങളിലും വൈറസ് മടങ്ങിവരികയാണ്. അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൊക്കെ മരണം ഉയരുകയാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പറഞ്ഞിരുന്നതായി ലോകാരോഗ്യ സംഘടന വക്താവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് പറഞ്ഞു. സമാധാനപരമായ ദിവസങ്ങളിലേക്കെത്താന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവരുമെന്നും ടെഡ്രോസ് പറഞ്ഞു.