സ്പ്രിങ്ക്‌ളര്‍ കരാറില്‍ കടുത്ത അതൃപ്തിയുമായി സിപിഐ, പാര്‍ടിയുടെ അതൃപ്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് എകെജി സെന്ററില്‍ എത്തിയാണ് കാനം അതൃപ്തി അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഐടി സെക്രട്ടറി ശിവസങ്കരന്‍ സിപിഐ ആസ്ഥാനത്തെത്തി എത്തി വിശദീകരണം നല്‍കിയെങ്കിലും കാനത്തിനടക്കം ബോധ്യമായില്ല.
മന്ത്രിസഭ ഇക്കാര്യം എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല എന്നതാണ് കാനം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. രണ്ടംഗ വിദഗ്ദ സമിതിയെ നിയോഗിച്ചതിലും നിയമവകുപ്പിനെ ഫയല്‍ കാണിക്കാത്തതിലും സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ട്. കോവിഡ് കാലത്ത് സര്‍ക്കാരിന് ഉണ്ടായ ജനപ്രീതി മുഖ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനം മൂലം നഷ്ടമായി എന്നും സിപിഐ വിശ്വസിക്കുന്നു.