കോവിഡ് വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ ലോകത്ത് അതിഗുരുതരമായ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി ഐക്യരാഷ്ട്രസഭ. 250 ദശലക്ഷത്തിലധികം ജനങ്ങള്‍ മുഴുപ്പട്ടിണിയിലേക്ക് നീങ്ങും. രാജ്യങ്ങള്‍ കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ തിരിച്ചില്ലെങ്കില്‍ ഭക്ഷണത്തിനായി ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനും സാധ്യതയുണ്ട്.
നിലവില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഭക്ഷ്യധാന്യം ആവശ്യത്തിലധികം സ്റ്റോക്ക് ഉണ്ടെങ്കിലും കോവിഡ് നിയന്ത്രിക്കാനായില്ലെങ്കില്‍ ഇവിടേയും ഭക്ഷ്യക്ഷാമം ഉണ്ടായേക്കും. നിലവില്‍ ഉള്ള ഭക്ഷ്യശേഖരം കൃത്യമായി ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെ തന്നെ കൂടുതല്‍ ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട നടപടികള്‍ ഊര്‍ജിതമാക്കുകയും വേണമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.