ജീവന്‍ പണയം വെച്ച് രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോക ഭൗമ ദിനത്തില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമുക്ക് എല്ലാം തരുന്ന ഭൂമിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ നിന്ന്
നമ്മുടെ അമ്മയായ ഭൂമിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തില്‍, നമുക്ക് നല്‍കുന്ന സമ്പുഷ്ടമായ കരുതലിന്റേയും അനുകമ്പയുടേയും പേരില്‍ നമ്മളെല്ലാവരും ഈ വാസഗ്രഹത്തോടുള്ള നന്ദി രേഖപ്പെടുത്തണം. ശുദ്ധവും ആരോഗ്യകരവും കൂടുതല്‍ ഐശ്വര്യദായകവുമായ ഭൂമിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. കോവിഡ് 19 നെ കീഴടക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നമുക്ക് അഭിവാദ്യ ചെയ്യാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.