ലോകത്ത് രോഗബാധിതര്‍ ഇരുപത്തിയഞ്ചര ലക്ഷം കടന്നു; ഇന്ത്യയില്‍ മരണം 640

0

കോവിഡ് വ്യാപനം നിയന്ത്രണത്തിലാണോ അല്ലയോ എന്ന് പറയാനാവാതെ ലോകാരോഗ്യ സംഘടന. രോഗബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചര ലക്ഷം കടന്നതോടെ ലോകമെങ്ങും ആശങ്ക കൂടി. മരണനിരക്കും കൂടുകയാണ്. ഇതുവരെ 1,77,662 പോര്‍ മരിച്ചതായാണ് കണക്ക്. രോഗികള്‍ 25,57,504 ഉം. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു.

രാജ്യത്ത് മരണം 640 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 19,984 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1383 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണ്. ഇവിടെ രോഗികളുടെ എണ്ണം 5218 ആയിട്ടുണ്ട്.