ജനങ്ങള്‍ കൃഷിയിലേക്ക് ഇറങ്ങണമെന്ന് മുഖ്യമന്ത്രി; ഇന്ന് 19 പേര്‍ക്ക് കോവിഡ്

0

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവരില്‍ 9 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം ബാധിച്ചു.

കണ്ണൂര്‍- 10
കാസര്‍കോട്-3
പാലക്കാട് -4
മലപ്പുറം-1
കൊല്ലം-1

ഇന്ന് 16 പേര്‍ക്ക് രോഗം ഭേദമായി

നിലവില്‍ സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയില്‍. അതുകൊണ്ട് ജില്ലയില്‍ കര്‍ശന നിയന്ത്രണം. മെയ് മൂന്നുവരെ കര്‍ശന നിയന്ത്രണം ഉണ്ടാകും. ജനങ്ങള്‍ പുറത്തിറങ്ങാതെ സഹകരിക്കണം

കണ്ണൂരില്‍ ഇപ്പോള്‍ 104 പേര്‍ രോഗികള്‍. ഒരു വീട്ടില്‍ മാത്രം 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കും. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് വന്നവര്‍ക്കാണ്

വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ആറ് മാസത്തേക്ക് മാറ്റിവെക്കും

ആരാധനാലയങ്ങളില്‍ റമദാന്‍ മാസത്തിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചു. മുസ്ലീം മത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി

ജനങ്ങള്‍ കടന്നു പോകുന്നത് അത്യന്തം വിഷമകരമായ നാളുകളിലൂടെ. അതിനാല്‍ ഇനി കരുതല്‍ നടപടികളിലേക്ക് കടന്നേ മതിയാകൂ.

ലോക്ക് ഡൗണ്‍ നീട്ടാല്‍ ഭക്ഷ്യ ക്ഷാമം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിലവില്‍ മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യ ശേഖരം സംസ്ഥാനത്തുണ്ട്

കാര്‍ഷിക മേഖലക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കണം. പച്ചക്കറി കൃഷി പോലെ ഭക്ഷ്യ ധാന്യ കൃഷിക്കും ജനങ്ങള്‍ മുന്നിട്ടിറങ്ങണം.

നാട്ടില്‍ കൃഷി ചെയ്യാത്ത തരിശ് പ്രദേശം ഉണ്ടാകരുത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇതിന് മുന്‍കൈ എടുക്കണം

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ നെല്‍കൃഷി കൂടുതലായുണ്ടാകണം

നെല്ല്, മരച്ചീനി, പയര്‍, മറ്റു ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍
എന്നിവ പരമാവധി കൃഷി ചെയ്യണം. എല്ലാ വീട്ടിലും കൃഷി ശീലമാക്കണം