നിയമസഭ സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്. ഏഴ് എംഎല്‍എമാര്‍ക്കെതിരെയാണ് ടി വി രാജേഷ് നോട്ടീസ് നല്‍കിയത്.
കെ എം ഷാജിക്കെതിരെ കേസ് രജിസറ്റര്‍ ചെയ്ത വിഷയത്തിലാണ് നോട്ടീസ്. വി ഡി സതീശന്‍, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, ശബരീനാഥന്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ചത്.
കോവിഡ് പ്രതിരോധത്തിനായി നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ച ദിവസം തന്നെ ഷാജിക്കെതിരെ അന്വേഷണത്തിന് അനുമതി അദ്ഭുതമാണെന്ന് എംഎല്‍എമാര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. തീരുമാനമെടുത്താല്‍ അംഗങ്ങളെ അറിയിക്കുക എന്ന കീഴ് വഴക്കം പാലിച്ചുമില്ല. ഇത് ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും സ്പീക്കറുടെ നിക്ഷ്പക്ഷതക്ക് ക്ഷതമേല്‍പ്പിക്കുന്നതും ആണെന്നായിരുന്നു എംഎല്‍എമാരുടെ നിലപാട്. ഇതിനെതിരെയാണ് ടി വി രാജേഷ് നോട്ടീസ് നല്‍കിയത്.
എംഎല്‍എമാര്‍ അജ്ഞത കൊണ്ടോ മനപൂര്‍വമോ ചെയ്ത കാര്യമാണെന്നും അവര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പി ശ്രീമാകൃഷ്ണന്‍ പ്രതികരിച്ചു.