HomeKeralaമുഖ്യമന്ത്രിക്ക് ഏകാധിപതികളുടെ അതേ അസഹിഷ്ണുത: ചെന്നിത്തല

മുഖ്യമന്ത്രിക്ക് ഏകാധിപതികളുടെ അതേ അസഹിഷ്ണുത: ചെന്നിത്തല

സ്പ്രിങ്ക്‌ളര്‍ ഇടപാട് അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. കള്ളം കയ്യോടെ പിടിച്ചതിന്റെ ജാള്യതയാണ് പിണറായിക്ക്.

താന്‍ ഉന്നയിച്ച ഒരു കാര്യത്തിന് പോലും മറുപടി പറയാന്‍ പിണറായി വിജയന് കഴിഞ്ഞിട്ടില്ല. കരാര്‍ അടിമുടി ദുരൂഹത നിറഞ്ഞതാണ്. കമ്പനിയുമായി ചര്‍ച്ച നടത്തിയത് എവിടെ വെച്ചെന്നും അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി അവരുമായി ചര്‍ച്ച നടത്തിയോ എന്നും വ്യക്തമാക്കണം. പിലാത്തോസിനെ പോലെ കൈകഴുകാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. മാധ്യമപ്രവര്‍ത്തകരെ സിന്‍ഡിക്കറ്റുകളായി മുദ്രകുത്തുന്നു. ഏകാധിപതികളുടെ അതേ അസഹിഷ്ണുതയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Most Popular

Recent Comments