കോവിഡില്‍ ചൈനയെ വിമര്‍ശിച്ച് ജര്‍മനിയും

0

കോവിഡ് വ്യാപനത്തില്‍ അമേരിക്കക്കും ഫ്രാന്‍സിനും പിന്നാലെ ചൈനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. കോവിഡ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ചൈന മറുപടി പറയണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തിന്റെ ആദ്യദിനങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണം.

വൈറസിന് പിന്നില്‍ ചൈനയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. വുഹാനിലെ ലാബില്‍ നിന്ന് പുറത്ത് പോയതാണ് വൈറസ് എന്നാണ് പ്രധാന പരാതി. ഇതിനെ കുറിച്ച് കണ്ടെത്താന്‍ സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നു.