ലോക്ക് ഡൗണ്‍ മൂലം റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ പണവും റീഫണ്ടായി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്‍ ആണ് ആവശ്യമുന്നയിച്ച് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
മുഴുവന്‍ പണവും മടക്കി നല്‍കാതെ ഒരു വര്‍ഷം കാലാവധിയുള്ള യാത്രയാണ് വിമാന കമ്പനികള്‍ വാഗ്ദാനം നല്‍കുന്നത്. ഇത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 2008 മെയില്‍ ഇറക്കിയ നിര്‍ദേശങ്ങളുടെ ലംഘനമാണ്. ആഭ്യന്തര വിദേശ ടിക്കറ്റുകള്‍ക്കും മുഴുവന്‍ പണവും തിരിച്ചുനല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 30 ദിവസത്തിനകം പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു.