ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മരണത്തിലേക്കടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കിമ്മിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി അമേരിക്കന്‍ രാഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ ആരോഗ്യം വഷളായതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയന്‍ വാര്‍ഷികാഘോഷമായ ഏപ്രില്‍ 15ന് കിം പങ്കെടുത്തിരുന്നില്ല. കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷിക ദിനമായി ആചരിക്കുന്നത്. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് അവസാനമായി പങ്കെടുത്തത്. അമിതമായ പുകവലിയുംഅമിത വണ്ണവും മാനസിക സംഘര്‍ഷവും ആണ് രേഗം മൂര്‍ഛിക്കാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.