ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ മുഖ്യമന്ത്രി; വിവാദങ്ങള്‍ തള്ളിക്കളയുന്നു

0

പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തനിക്ക് സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം തീരുമാനിക്കട്ടെ, ശരിയും തെറ്റും. എനിക്ക് ഇപ്പോള്‍ വേറെ പണിയുണ്ട്. വിവാദങ്ങളിലൂടെ പോകാന്‍ സമയങ്ങളില്ല.

പണ്ട് സേവ് സിപിഎം ഫോറം എന്ന ചില പ്രതിഭാസങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ പിന്നില്‍ ആരൊക്കെയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലും ചില സംഘടിത ശ്രമങ്ങളുണ്ട്. ഇത്തരം വിവാദങ്ങളൊക്കെ കടന്നാണ് താന്‍ ഈ സീറ്റില്‍ ഇരിക്കുന്നത്.

ഫൈസറുമായുള്ള സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ താനൊന്നും പറയില്ല. നിങ്ങള്‍ പുതിയ പുതിയ വാര്‍ത്തകള്‍ കൊണ്ടുവരൂ. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവും കൊണ്ടുവരട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.