HomeKeralaകേരളത്തില്‍ 6 പേര്‍ക്ക് കൂടി കോവിഡ്; വാര്‍ത്താസമ്മേളനം പൊങ്ങച്ചം പറയാനല്ലെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ 6 പേര്‍ക്ക് കൂടി കോവിഡ്; വാര്‍ത്താസമ്മേളനം പൊങ്ങച്ചം പറയാനല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ആറുപേരും കണ്ണൂര്‍ ജില്ലയില്‍. ഇതില്‍ 5 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും. ആറുമണിക്കുള്ള വാര്‍ത്താസമ്മേളനം ദിനംപ്രതിയുള്ള വിവരങ്ങള്‍ അറിയിക്കാനാണെന്നും പൊങ്ങച്ചം പറയാനല്ലെന്നും മുഖ്യമന്ത്രി

21 പേര്‍ക്ക് ഇന്ന് നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 408 പേര്‍ക്ക്

114 പേര്‍ ഇപ്പോള്‍ ചികിത്സയില്‍

നിരീക്ഷണത്തില്‍ 46,323 പേര്‍

62 പേരെ ഇന്ന് പ്രവേശിപ്പിച്ചു

ആശുപത്രികളില്‍ ക്വാറന്റീനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധിക്കും. രണ്ടു മൂന്നു ദിവസത്തിനകം ഇത് പൂര്‍ത്തിയാക്കും

നമ്മള്‍ ഒന്നിച്ചുനിന്നാണ് കോവിഡിനെ പ്രതിരോധിച്ചത്

ഒരു വ്യത്യാസവും നമ്മളുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായില്ല

കേരളം കോവിഡിന്റെ നാട് എന്ന് വരെ അയല്‍ സംസ്ഥാനങ്ങള്‍ വിളിച്ചു

നേട്ടങ്ങളും നടപടികളും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം

പ്രവാസികള്‍ക്കായി പരമാവധി ശ്രമിച്ചു. നോര്‍ക്കയിലൂടെ അവര്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നു

ഇളവിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല

ചെറിയ ഇളവ് അനുവദിച്ചപ്പോള്‍ വാഹനങ്ങള്‍ ക്രമാതീതമായി പെരുകിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അനുവദിക്കാനാവില്ല

പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ല

സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫീസിന് രണ്ടു ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതി

ഡല്‍ഹിയിലെ നഴ്‌സുമാരെ സഹായിക്കാന്‍ കേരള ഹൗസില്‍ ഹെല്‍പ്പ് ഡസ്‌ക്ക് തുടങ്ങി

രോഗ ഭീഷണി പെട്ടെന്ന് മാറില്ല. അതിനാല്‍ പുതിയ ശീലം വളര്‍ത്തി എടുക്കണം

Most Popular

Recent Comments