പാവങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ്

0

ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് 7500 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിക്ഷേപിക്കണമെന്ന് കോണ്‍ഗ്രസ്. വിധവകളുടേയും ഭിന്നശേഷിക്കാരുടേയും പ്രായം ചെന്നവരുടേയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപ വീതം നിക്ഷേപിക്കണം. കോണ്‍ഗ്രസ് കൂടിയാലോചന സമിതിയാണ് ഈ ആവശ്യമുന്നയിച്ചത്.

ലോക്ക് ഡൗണ്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഉന്‍ സാമ്പത്തിക സഹായം എത്തിക്കണം. ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടേയും കാര്‍ഷിക മേഖലയുടേയും നിലനില്‍പ്പിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അധ്യക്ഷനായിരുന്നു.