HomeKeralaകേന്ദ്രം വിരട്ടി; ഇളവുകള്‍ തിരുത്തി കേരളം

കേന്ദ്രം വിരട്ടി; ഇളവുകള്‍ തിരുത്തി കേരളം

മാര്‍ഗനിര്‍ദേശം ലംഘിച്ച് ഇളവുകള്‍ നല്‍കിയ കേരളത്തില്‍ നിന്ന് വിശദീകരണം കേന്ദ്രസര്‍ക്കാര്‍ തേടിയതോടെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ലെന്നും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതും കാറില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതും അടക്കമുള്ള നടപടികള്‍ കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമാണ്. ഇതില്‍ വിശദീകരണം ചോദിച്ചപ്പോഴും തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കുകയായിരുന്നു കേരളം. ഇളവുകളെ കുറിച്ച് ചോദിക്കുക മാത്രമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നും ജോയിന്റ് സെക്രട്ടറിയുമായി താന്‍ ഫോണില്‍ സംസാരിച്ചു എന്നായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞത്.

കേന്ദ്രത്തിന് തെറ്റിദ്ധാരണ എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം. കേന്ദ്ര നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്നായിരുന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ അയഞ്ഞു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടക്കമുള്ള ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ യോഗത്തിലാണ് ഇളവുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Most Popular

Recent Comments