HomeKeralaവാദം പൊളിയുന്നു; കോവിഡ് മരുന്നുണ്ടാക്കുന്ന കമ്പനിക്ക് ഡാറ്റ നല്‍കുന്നത് സ്പ്രിങ്ക്‌ളര്‍

വാദം പൊളിയുന്നു; കോവിഡ് മരുന്നുണ്ടാക്കുന്ന കമ്പനിക്ക് ഡാറ്റ നല്‍കുന്നത് സ്പ്രിങ്ക്‌ളര്‍

സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ വീണ്ടും പുതിയ വെളിപ്പെടുത്തല്‍. ഡാറ്റ സുരക്ഷിതമെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന് തെളിയുന്നു.

കോവിഡ് പ്രതിരോധ മരുന്ന് ഉണ്ടാക്കുന്ന അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറിന്‌ സ്പ്രിങ്ക്‌ളര്‍ ഡാറ്റ കൈമാറുന്നതായുള്ള രേഖകള്‍ പുറത്തുവന്നു. ഫൈസര്‍ കമ്പനി രോഗികളുടെ വിവരം ആവശ്യപ്പെട്ടുള്ള രേഖയും പുറത്തായി. രോഗികളുടെ വിവര ശേഖരണത്തിനും കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിങ്ക്‌ളറിന്റെ സഹായം തേടിയിരുന്നു. കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ചോരുമെന്ന ആശങ്കകള്‍ക്കിടയിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Most Popular

Recent Comments