കേരളം കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടി കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്താത്ത മേഖലകള്‍ക്ക് ഇളവ് അനുവദിച്ചതാണ് കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് കാരണം. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും കേരളം ഇളവനുവദിച്ചിരുന്നു. ഇതുകൂടാതെ ചെറുകിട വ്യവസായ മേഖലകള്‍ തുറക്കരുത്, കാറില്‍ രണ്ടുപേര്‍ മാത്രം തുടങ്ങിയ നിര്‍ദേശങ്ങളും കേരളം ലംഘിച്ചു.
ഇത് കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ വിശദീകരണം ലഭിച്ച ശേഷം നടപടിയെ കുറിച്ച് കേന്ദ്രം ആലോചിക്കും.
എന്നാല്‍ സംസ്ഥാനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.