ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് തിങ്കളാഴ്ച മുതല്‍ ഇളവ്. നാളെ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാം. ഗ്രീന്‍ മേഖലകളില്‍ കോട്ടയം, ഇടുക്കി ജില്ലകളാണ്. ഓറഞ്ച് ബിയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളും.
അതിര്‍ത്തി കടന്നുള്ള യാത്രകള്‍ അനുവദനീയമല്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അടിയന്തര കാര്യങ്ങള്‍ക്കും മാത്രം അനുവദിക്കും. ജനങ്ങള്‍ കൂട്ടംകൂടുന്ന ഒരു പരിപാടികളും അനുവദനീയമല്ല. വിവാഹം, മരണം ചടങ്ങുകള്‍ക്ക് 20ല്‍ കൂടുതല്‍ പേര്‍ പാടില്ല.
പുറത്തിറങ്ങുന്നവര്‍ മാസ്‌ക്ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളില്‍ തുപ്പാനും പാടില്ല.