റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നിയമനത്തിനെതിരെ ഒളിയമ്പുമായി കെ എം ഷാജഹാന്‍. റിട്ട. ഹൈക്കോടതി ജഡ്ജി പി ഉബൈദിനെ റയില്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിച്ചതിനെതിരെയാണ് വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വിചാരണ പോലും കൂടാതെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ജഡ്ജിയായിരുന്ന പി ഉബൈദ് ആയിരുന്നു. ഇപ്പോള്‍ ഈ കോവിഡ് കാലത്തും അദ്ദേഹത്തെ പ്രധാന പദവിയില്‍ നിയമിച്ചതിനെതിരെയാണ് ഷാജഹാന്റെ പോസ്റ്റ്. എന്തൊരു കരുതല്‍ എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.