പൗരന്മാരെ നാട്ടിലെത്തിക്കാന്‍ പാക്കിസ്താന്‍; യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച

0

യുഎഇയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി പാക്കിസ്താന്‍. ആദ്യവിമാനം ശനിയാഴ്ച വൈകീട്ട് യുഎഇയില്‍ നിന്ന് പുറപ്പെടുമെന്ന് പാക്കിസ്താന്‍ അറിയിച്ചു.

സ്വന്തം പൗരന്മാരെ മടക്കി കൊണ്ടുപോയില്ലെങ്കില്‍ ആ രാജ്യവുമായുള്ള തൊഴില്‍ കരാറുകള്‍ പുനപരിശോധിക്കേണ്ടി വരുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്താന്‍ നടപടി. 227 യാത്രക്കാരുമായി പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ദുബായി അടക്കമുള്ള പ്രധാന എയര്‍പോര്‍ട്ടുകളില്‍ നിന്ന് ശനിയാഴ്ച വൈകീട്ട് പറന്നുപൊങ്ങും. ദുബായിയിലെ പാക്കിസ്താന്‍ കോണ്‍സുലേറ്റ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

ഏകദേശം 40,000 പാക്കിസ്താന്‍ പൗരന്മാരാണ് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.