ഇതര സംസ്ഥാന തൊഴിലാളി പ്രശ്‌നം; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

0

ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടില്‍ എത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി. ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളിലെത്തിക്കാന്‍ നോണ്‍ സ്‌റ്റോപ്പായി പ്രത്യേക തീവണ്ടികള്‍ വേണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.