കോവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയുടെ പങ്കുണ്ടെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. വൈറസ് വ്യാപനം ചൈനയില്‍ വെച്ചുതന്നെ നിയന്ത്രിക്കാമായിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതോടെയാണ് ലോകം മുഴുവന്‍ രോഗം വ്യാപിച്ചത്. ഇത് അവര്‍ അറിഞ്ഞുകൊണ്ടുള്ള നടപടിയാണെങ്കില്‍ തീര്‍ച്ചയായും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
അബദ്ധം നിയന്ത്രണാതീതമാകുന്നതും അബദ്ധം മനപ്പൂര്‍വം ഉണ്ടാകുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതേ കുറിച്ച് ചൈന അന്വേഷണം നടത്തണം. അമേരിക്കയും അന്വേഷണം നടത്തുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡണ്ട് പറഞ്ഞു.