ലോകത്ത് മരണം 1,60,767; ഇന്ത്യയില്‍ 507

0

ലോകത്ത് കോവിഡ് മരണം 1,60,767 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 23 ലക്ഷം കടന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ രോഗികളുടെ എണ്ണം 23,32,004 ആണ്.

ഇന്ത്യയില്‍ മരണം 507 ആണ്. രോഗികള്‍ 14,792 ഉം. ഇന്നലെ മാത്രം 2154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക്ക് ഡൗണ്‍ 26 ദിവസമായിട്ടും രോഗവ്യാപനം തടയാനാവാത്തത് ആശങ്കയാകുന്നു. 23 സംസ്ഥാനങ്ങളിലെ 47 ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.