ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒന്നര ലക്ഷം കടന്നു. 1,56,338 പേരാണ് നിലവില്‍ മരിച്ചത്. 22,80,308 പേര്‍ രോഗികളായി.
ഇന്ത്യയില്‍ മരണം അഞ്ഞൂറിനോടടുക്കുന്നു. 488 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറയിച്ചു. 14,792 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ ദുബായിയില്‍ നിന്ന് വന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേര്‍ക്കും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.