ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് എയര്‍ ഇന്ത്യ

0

അഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളുടെ ബുക്കിംഗ് എയര്‍ ഇന്ത്യ പുനരാരംഭിച്ചു. മോയ് നാലിന് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന രാജ്യാന്തര സര്‍വീസിനുള്ള ബുക്കിംഗും എയര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ആരംഭിച്ച ബുക്കിംഗ് പിന്നീട് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

കോവിഡ് മൂലം നിര്‍ത്തിവെച്ച സര്‍വീസ് രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരാരംഭിക്കുന്നത്. എന്നാല്‍ ലോകത്തെ ആരോഗ്യ നിലവാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മാറ്റങ്ങള്‍ ഉണ്ടായാല്‍ ഉപഭോക്താക്കളെ അറിയിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.