സംസ്ഥാനത്ത് ബസ് സര്‍വീസ് മെയ് 3 മുതല്‍

0

ഏപ്രില്‍ 20 ന് ശേഷം ബസ് സര്‍വീസ് ഉണ്ടാകുമെന്ന നിര്‍ദേശം പിന്‍വലിച്ചു. നേരത്തെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം റെഡ് സോണ്‍ അല്ലാത്ത മേഖലകളില്‍ 20ന് ശേഷം ബസ് സര്‍വീസ് ഉണ്ടാകുമെന്നായിരുന്നു.

ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളില്‍ വാഹനങ്ങള്‍ പുറത്തിറക്കാമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ അന്തര്‍ജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇളവുകളുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്കുമാണ് ഗതാഗതത്തിന് അനുമതിയുള്ളത്. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.