HomeKeralaതിങ്കളാഴ്ച മുതല്‍ ഇളവുകളുമായി സംസ്ഥാന മന്ത്രിസഭ

തിങ്കളാഴ്ച മുതല്‍ ഇളവുകളുമായി സംസ്ഥാന മന്ത്രിസഭ

ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ചെറിയ ഇളവുകള്‍ തീരുമാനിച്ച് മന്ത്രിസഭ യോഗം. തീങ്കളാഴ്ച അതായത് ഏപ്രില്‍ 20ന് ശേഷമായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ ആവുക.

കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകള്‍ക്കും കാര്‍ഷിക പരമ്പരാഗത വ്യവസായ മേഖലകള്‍ക്കും ആണ് പ്രധാനമായും ഇളവ് അനുവദിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറക്കും തൊഴില്‍ മേഖലക്ക് ഉണര്‍വേകാനും വളരെ പ്രാധാന്യമുള്ള തീരുമാനമാണിത്.

രോഗവ്യാപനം കൂടിയ ജില്ലകളെ മാത്രം റെഡ് സോണില്‍ ഉള്‍പ്പെടുത്തണെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
പുനര്‍നിണയത്തിന് പുതിയ മാര്‍ഗനിര്‍ദേശം വേണം. ജില്ലകള്‍ക്ക് പകരം മേഖലകളായി തിരിക്കണം. കേന്ദ്ര മാനദ്ണ്ഡ പ്രകാരം ആണെങ്കില്‍ തന്നെയും കേരളത്തില്‍ നാല് റെഡ് സോണ്‍ ജില്ലകളേ ഉള്ളൂ. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവയാണ് ആ ജില്ലകള്‍. എന്നാല്‍ കേന്ദ്ര റിപ്പോര്‍ട്ടില്‍ ഏഴു ജില്ലകള്‍ ഉണ്ട്. വയനാടും കോട്ടയവും ഗ്രീന്‍ സോണാക്കണം.

മറ്റ് ഇളവുകളില്‍ തീരുമാനമായില്ല. സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതായ വാര്‍ത്തകളുണ്ട്. ഇത് ശരിയല്ലെന്നും കര്‍ശന നടപടി വേണമെന്നും യോഗം തീരുമാനിച്ചു. സാലറി ചലഞ്ച് വിഷയം മന്ത്രിസഭ ചര്‍ച്ചക്കെടുത്തില്ല എന്നാണ് വിവരം.

Most Popular

Recent Comments