നിസാമുദീനില്‍ തബ് ലീഗ് മേധാവിക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ആറു അനുയായികള്‍ക്ക് എതിരെയും കേസുണ്ട്. കോവിഡ് നിര്‍ദേശങ്ങള്‍ ലഘിച്ച് നടത്തിയ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ മരിച്ച പശ്ചാത്തലത്തിലാണ് നരഹത്യക്കുറ്റം ചുമത്തിയത്.
പബ്ലിക്ക് പ്രോസിക്യൂട്ടറിന്റെ ഉപദേശപ്രകാരമാണ് നിലവിലുള്ള എഫ്‌ഐആറില്‍ ഐപിസി 304 വകുപ്പ് കൂടി ചേര്‍ത്തതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.