HomeKeralaപിണറായി വിജയന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് കെ എം ഷാജി

പിണറായി വിജയന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് കെ എം ഷാജി

തനിക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞതിന് മറുപടിയുമായി കെ എം ഷാജി എംഎല്‍എ. തന്നെ കാണുമ്പോള്‍ പേടിച്ച് വിറക്കുന്ന സിപിഎം അണികളല്ല പ്രതിപക്ഷത്തുള്ളത്. താന്‍ പറയും, ചോദ്യം പാടില്ലെന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്നും ഷാജി.

വികൃത മനസ്സ് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. താന്‍ മൂലം ഒരു അമ്മയുടെ കണ്ണും നിറഞ്ഞിട്ടില്ല. പിആര്‍ ഏജന്‍സികളുടെ ട്രെയിനിങ്ങ് ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദംഷ്ട്രകള്‍ ഇടക്ക് പുറത്തുവരും. ഇപ്പോള്‍ ചിരിച്ച് കാണിക്കുന്നുണ്ടെങ്കിലും പിണറായിയുടെ പൂര്‍വകാലം ജനങ്ങള്‍ക്ക് അറിയാം.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല. മാസ്‌ക്ക് ധരിക്കാന്‍ പറഞ്ഞത് വായ് മൂടിക്കെട്ടണം എന്നല്ല. ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതിനെ കുറിച്ച് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രളയവുമായി ബന്ധമില്ലാത്തവര്‍ക്കായി പ്രളയ ഫണ്ട് ചെലവഴിച്ചു. ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റി സിപിഎം നേതാക്കളുടെ ബാങ്ക് കടം മാറ്റി. പിണറായി വിജയന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും കെ എം ഷാജി പറഞ്ഞു.

Most Popular

Recent Comments