HomeKeralaസാമൂഹ്യ സുരക്ഷ പെൻഷൻ: തൃശൂരില്‍ രണ്ടാംഘട്ടം 104.30 കോടി രൂപ വിതരണം ചെയ്തു

സാമൂഹ്യ സുരക്ഷ പെൻഷൻ: തൃശൂരില്‍ രണ്ടാംഘട്ടം 104.30 കോടി രൂപ വിതരണം ചെയ്തു

സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടാംഘട്ടത്തിൽ സാമൂഹ്യ സുരക്ഷ പെൻഷൻ: തൃശൂരില്‍ രണ്ടാംഘട്ടം 104.30 കോടി രൂപ വിതരണം ചെയ്തു ഇതോടെ സാമൂഹ്യ പെൻഷന്റെ രണ്ടാംഘട്ട വിതരണം 71.64% പൂർത്തിയായി. 1,88,365 ഗുണഭോക്താക്കൾക്കാണ് ഇതുവരെ രണ്ടാംഘട്ട പെൻഷൻ ലഭിച്ചത്. തൃശൂർ താലൂക്കിൽ 36888 പേർക്കും, ചാവക്കാട് 18800, മുകുന്ദപുരം 30921, ചാലക്കുടി 30457, തലപ്പിള്ളി 34164, കൊടുങ്ങല്ലൂർ 17782, കുന്നംകുളം 19353 എന്നിങ്ങനെയാണ് പെൻഷൻ ലഭിച്ചവർ. 157 സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണം നടത്തിയത്. ആദ്യ ഘട്ടത്തിൽ 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്.

രണ്ടാം ഘട്ടത്തിൽ 2019 ഡിസംബർ, 2020 ജനുവരി, ഫെബ്രുവരി, മാർച്ച്, മാസങ്ങളിലെയും ഏപ്രിൽ മാസത്തിലെ പെൻഷൻ അഡ്വാൻസായുമാണ് നൽകുന്നത്. കർഷക തൊഴിലാളി പെൻഷൻ 16.6 കോടി രൂപയും വാർദ്ധക്യകാല പെൻഷൻ 70. 63 കോടി രൂപ, വികലാംഗ പെൻഷൻ 11.51 കോടി രൂപ, അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 4.92 കോടി രൂപ, വിധവാ പെൻഷൻ 41. 86 കോടി രൂപ എന്നിങ്ങനെ ആകെ 145. 58 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോവിഡ് 19 പശ്ചാത്തലത്തിൽ എല്ലാവിധ മുൻകരുതലുകളും എടുത്താണ് പെൻഷൻ വിതരണം നടത്തുന്നതെന്ന് ജോയിന്റ് രജിസ്ട്രാർ അറിയിച്ചു.

ആദ്യഘട്ടത്തിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ ഇതുവരെ 96.66 % പെൻഷൻ വിതരണം പൂർത്തിയാക്കി. ഇതിൽ കോവിഡ് 19 നിരീക്ഷണത്തിൽ ആശുപത്രികളിലും വീടുകളിലുമുള്ള പെൻഷൻ ഗുണഭോക്താക്കൾ മറ്റു സ്ഥലങ്ങളിൽ പെട്ട് പെൻഷൻ വാങ്ങാൻ കഴിയാത്തവർ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കളുടെ പെൻഷൻ തുക സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഈ തുക വാങ്ങാൻ സൗകര്യം ഉണ്ടാവുകയും ചെയ്യും.

Most Popular

Recent Comments