HomeLatest Newsഇന്ത്യയില്‍ മരണം 414, ലോകത്ത് 20 ലക്ഷം കടന്നു

ഇന്ത്യയില്‍ മരണം 414, ലോകത്ത് 20 ലക്ഷം കടന്നു

ഇന്ത്യയില്‍ കോവിഡ് മരണം കൂടുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം മരണം 414 ആണ്. രോഗികളുടെ എണ്ണത്തിലും വന്‍ കുതിപ്പാണ്. രോഗികള്‍ 12,000 കടന്നതായാണ്‌ അനൗദ്യോഗിക കണക്ക്. എന്നാല്‍ 10,477 ആണെന്നാണ് ഔദ്യോഗിക കണക്ക്.

ലോകത്ത് മരണനിരക്ക് കുതിക്കുകയാണ്. അമേരിക്കയില്‍ കോവിഡ് നിയന്ത്രണം ഇല്ലാത്ത നിലയിലാണ്. ലോകത്ത് മരണം 1,34.616 ആയി. രോഗബാധിതര്‍ 20 ലക്ഷം കടന്ന്. 20,83,304 ആയി. അമേരിക്കയില്‍ മരണം 30,000 കടന്നിട്ടുണ്ട്. ഇറ്റലിയില്‍ മരണം 21,000 കടന്നിട്ടുണ്ട്.

ഇതിനിടെ 77 ദരിദ്ര രാജ്യങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള ജി 20 രാജ്യങ്ങളുടെ തീരുമാനം പുറത്തുവന്നു. കോവിഡിനോട് പൊരുതുന്ന ഈ രാജ്യങ്ങള്‍ക്ക് ഏറെ സഹായമാവും ഈ തീരുമാനം. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മറ്റും വാങ്ങാന്‍ പോലും പണമില്ലാതെ വലയുകയാണ് ദരിദ്ര രാജ്യങ്ങള്‍.

ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവെച്ച അമേരിക്കയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡണ്ടുമാരും ട്രംപിനെ വിമര്‍ശിച്ചു. അതിനിടെ ചൈനക്കെതിരെ പ്രസ്താവനയുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചൈനയിലെ കോവിഡ് മരണനിരക്കില്‍ സംശയമുണ്ടെന്നാണ് ആരോപണം. അമേരിക്കയിലെ വിപണി തുറക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. നിയന്ത്രണം ഇല്ലാതെ കോവിഡ് മുന്നേറുമ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ വിപണി തുറക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ നടപടി മനുഷ്യത്വ രഹിതമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

Most Popular

Recent Comments