ലോകത്ത് കോവിഡ് മരണം 1,29,842, ഇന്ത്യയില്‍ 392

0

കോവിഡ് ബാധ മൂലം ലോകത്ത് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 20,33,437 പേരാണ് രോഗികള്‍. മരണം 1,29,842 ആണ്. ഇന്ത്യയിലും മരണവും രോഗികളും കൂടുകയാണ്.  ഇന്ത്യയില്‍ മരണം 392 അയി. രോഗികളുടെ എണ്ണം 10,197 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗികള്‍ കൂടി. മഹാരാഷ്ട്രയില്‍ 232 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഗുജറാത്തില്‍ 71 കേസുകളുണ്ട്.