HomeKeralaകേരളത്തില്‍ 7 ജില്ലകള്‍ ഹോട്ട് സ്‌പോട്ട്

കേരളത്തില്‍ 7 ജില്ലകള്‍ ഹോട്ട് സ്‌പോട്ട്

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഏഴ് ജില്ലകള്‍ ഹോട്ട് സ്‌പോട്ടുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മൊത്തം 170 ജില്ലകളാണ് ഹോട്ട് സ്‌പോട്ടുകളായുള്ളത്. ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ എല്ലാവരെയും പരിശോധിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

രാജ്യത്ത് 207 ജില്ലകള്‍ രോഗ വ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങളാണ്. 400 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവയാണ് ഹോട്ട് സ്‌പോട്ട് ജില്ലകള്‍. വയനാട് പൂര്‍ണമായും ഹോട്ട് സ്‌പോട്ട് അല്ല. ചില പ്രദേശങ്ങള്‍ മാത്രമാണ് ഹോട്ട് സ്‌പോട്ട്. തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളവയാണ്.

 

 

Most Popular

Recent Comments