കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ പിടികൂടി. ബിജെപി പ്രാദേശിക നേതാവും സ്‌കൂള്‍ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജനാണ് പിടിയിലായത്. ബന്ധുവായ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒരു മാസമായി ഒളിവില്‍ കഴിയുകയായിരുന്നു.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടാണ് പതമരാജന്‍. സ്‌പെഷല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മറ്റു കുട്ടികളേയും ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്.
ഒരുമാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധം ഉയര്‍ത്തി. സിപിഎം കണ്ണൂര്‍ നേതൃത്വവും കോണ്‍ഗ്രസും പൊലീസിനെതിരെ രംഗത്തെത്തി. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പത്മരാജനെ പിടികൂടിയത്. ഇയാളെ ഒളിപ്പിച്ചവര്‍ക്കെതിരെയും നടപടി ഉണ്ടാകും.