HomeIndiaകേന്ദ്ര ഇളവുകള്‍- പുതിയ മാര്‍ഗനിര്‍ദേശത്തില്‍

കേന്ദ്ര ഇളവുകള്‍- പുതിയ മാര്‍ഗനിര്‍ദേശത്തില്‍

നീട്ടിയ ലോക്ക് ഡൗണ്‍ കാലത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ ചെറിയ ഇളവുകളും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുറക്കാവുന്ന സ്ഥാപനങ്ങള്‍

ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ഓഫീസുകള്‍, എടിഎമ്മുകള്‍, ബാങ്കുകള്‍ക്ക് വേണ്ടിയുള്ള ഐടി സ്ഥാപനങ്ങള്‍, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍

അച്ചടി, ഇലക്ട്രോണിക്‌സ് മാധ്യമങ്ങള്‍

ടെലി കമ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ് സര്‍വീസുകള്‍, കേബിള്‍ സര്‍വീസ്, ഐടി അവശ്യ സര്‍വീസുകള്‍

റേഷന്‍ കടകള്‍, ഭക്ഷണം, പലചരക്ക്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍, വൈക്കോല്‍, വളം, കീടനാശിനി കടകള്‍, വിത്ത് കടകള്‍

ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇ കോമേഴ്‌സ് വഴി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍

പെട്രോള്‍ പമ്പുകള്‍, എല്‍പിജി, പെട്രോളിയം ഗ്യാസ് സ്ഥാപനങ്ങള്‍

ഊര്‍ജ ഉല്‍പ്പാദന സ്ഥാപനങ്ങള്‍

കോള്‍ഡ് സ്‌റ്റോറേജ്, ഗോഡൗണുകള്‍

സ്വകാര്യ സെക്യൂരിറ്റി സര്‍വീസുകള്‍

ഡാറ്റ, കോള്‍ സെന്റുകള്‍ (സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാത്രം)

കൃഷി സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍

ഹൈവേകളില്‍ ട്രക്ക് റിപ്പയര്‍ സ്ഥാപനങ്ങള്‍

മത്സ്യ കൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍

Most Popular

Recent Comments