ഈ വര്‍ഷം തൃശൂര്‍ പൂരം നടത്തേണ്ടെന്ന് തീരുമാനിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. കോവിഡിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ആണ് തീരുമാനം. മന്ത്രി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ദേവസ്വങ്ങളുടെ യോഗം ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് പൂരം പൂര്‍ണമായി ഒഴിവാക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ ചടങ്ങായി മാത്രം നടത്താനാണ് തീരുമാനം.