HomeIndiaകാര്യമായ ഇളവുകളില്ലാതെ പുതിയ മാര്‍ഗനിര്‍ദേശം; ഇന്ത്യയില്‍ മരണം 377

കാര്യമായ ഇളവുകളില്ലാതെ പുതിയ മാര്‍ഗനിര്‍ദേശം; ഇന്ത്യയില്‍ മരണം 377

ലോക്ക് ഡൗണ്‍ കാലത്തേക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വലിയ ഇളവുകള്‍ ഒന്നും ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ നീട്ടിയ കാലത്തേക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങിയത്. മാത്രമല്ല ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം നിയമനടപടി എടുക്കണെന്ന് നിര്‍ദേശവുമുണ്ട്. ലോക്ക് ഡൗണില്‍ സംസ്ഥാനങ്ങള്‍ വെള്ളം ചേര്‍ക്കരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നുമുണ്ട്. ഏപ്രില്‍ 20വരെ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരും. ചെറിയ ഇളവുകള്‍ 20ന് ശേഷം മാത്രം.

നിര്‍ദേശങ്ങള്‍

ഹോട്ട് സ്‌പോട്ട് മേഖലകളില്‍ യാതൊരു ഇളവുകളും പാടില്ല

വ്യവസായ ശാലകള്‍ തുറക്കാന്‍ ഇപ്പോഴും അനുമതി ഇല്ല

ഗ്രാമീണ മേഖലയിലെ വ്യവസായങ്ങള്‍ക്ക് ഏപ്രില്‍ 20 ന് ശേഷം ഇളവ്

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള കോള്‍ സെന്റര്‍ തുറക്കാം

പൊതു നിര്‍മാണ മേഖലയില്‍ ചെറിയ ഇളവുകള്‍

തൊഴിലുറപ്പ് പദ്ധതിക്ക് ഇളവ്‌. സാമൂഹിക അകലം പാലിക്കണം

ആരാധനാലയങ്ങള്‍ തുറക്കരുത്. ആളുകളെ പങ്കെടുപ്പിച്ചുള്ള മതപരമായ ചടങ്ങുകള്‍ക്കും നിരോധനം തുടരുത്

ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള നിയന്ത്രണം തുടരും. 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം

സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ തുറക്കരുത്

ചരക്ക് ഗതാഗതത്തിന് തടസ്സമില്ല

പൊതുഗതാഗതം പാടില്ല. വിമാന, ട്രെയിന്‍ സര്‍വീസ് പാടില്ല

കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുമതി

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും

രാഷ്ട്രീയ പാര്‍ടി യോഗങ്ങള്‍ പാടില്ല

മദ്യം-പുകയില സ്ഥാപനങ്ങള്‍ക്ക് ഇളവില്ല

രാജ്യത്ത് കോവിഡ് മരണം 377 ആയി. രോഗികളുടെ എണ്ണം 11,000 കടന്നു. 9756 എന്നാണ് ഔദ്യോഗിക കണക്ക്.

Most Popular

Recent Comments