ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ച ഇളവിനെ കുറിച്ചുള്ള തീരുമാനം നാളെയുണ്ടാവില്ല. നാളെ നടക്കേണ്ട സംസ്ഥാന മന്ത്രിസഭ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ലോക്ക് ഡൗണിനുള്ള പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നാളെ പ്രഖ്യാപിക്കുന്നതിനാലാണ് മന്ത്രിസഭ യോഗം മാറ്റിവെച്ചത്.
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നാലും കോഴിക്കോട് മൂന്നും കോസര്‍കോട് ഒരാള്‍ക്കുമാണ് രോഗം. 5 പേര്‍ ദുബായിയില്‍ നിന്ന് വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ലഭിച്ചത്. ഇന്ന് 13 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 211 പേര്‍ രോഗമുക്തരായി.
രാജ്യത്ത് മരണം 353 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 10,815 ആയി.