രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏപ്രില്‍ 20വരെ കര്‍ശന നിയന്ത്രണം
20ന് ശേഷം കൂടുതല്‍ അവലോകനം ആവശ്യമുണ്ട്
രോഗവ്യാപനം കുറവുള്ള മേഖലകളില്‍ 20ന് ശേഷം ഇളവുകള്‍
ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. സ്ഥിതിഗതികള്‍ മാറിയാല്‍ ഇളവുകള്‍ പിന്‍വലിക്കും. ഇളവുകള്‍ നിബന്ധനകള്‍ക്ക് വിധേയം
കോവിഡ് നിയന്ത്രണത്തിന് ഏഴിന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി
1. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക
2. മുതിര്‍ന്നവരെ പ്രത്യേകം പരിഗണിക്കുക
3. ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുക
4. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക
5. പ്രതിരോധ ശേഷി കൂട്ടുക
6. പാവങ്ങളെ സഹായിക്കുക
7. ജീവനക്കാരെ പിരിച്ചുവിടരുത്
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നാളെ പ്രഖ്യാപിക്കും
കോവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ ജയിച്ചതായി നരേന്ദ്ര മോദി
രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം
പല മേഖലകളിലും രോഗികള്‍ കുറയുകയാണ്. ഇതിന് ജനങ്ങളും കാരണമാണ്.
കോവിഡ് പോരാട്ടത്തില്‍ ഓരോരുത്തരും സൈനികരാണ്
ജനങ്ങളുടെ ത്യാഗം വലുതാണ്. ആ ത്യാഗമാണ് നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം.
നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ട്. നിങ്ങളെയെല്ലാവരേയും ആദരപൂര്‍വം നമിക്കുന്നു
പ്രശ്‌നം കണ്ടപ്പോള്‍ നമ്മള്‍ നടപടിയെടുത്തു
കോവിഡ് പ്രതിരോധത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ നമ്മള്‍ മുന്നിലാണ്
സാമൂഹ്യ അകലം പാലിക്കലാണ് പ്രതിരോധത്തിനുള്ള ശരിയായ മര്‍ഗം
കോവിഡ് കേസുകള്‍ പെട്ടെന്നാണ് കൂടുന്നത്. ഇത്രയെങ്കിലും പിടിച്ചുനിര്‍ത്താനായത് ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ്
ഉത്സവങ്ങള്‍ ആര്‍ഭാടങ്ങളില്ലാതെയാണ് ജനങ്ങള്‍ ആഘോഷിക്കുന്നത്. ഇത് പ്രശംസനീയമാണ്. രാജ്യത്തിന് വേണ്ടിയാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം
ബാബാ സാഹിബ് അംബേദ്കറുടെ ജന്മ ജയന്തിയില്‍ അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ് ജനങ്ങളുടെ ഇപ്പോഴത്തെ ത്യാഗം